നിയമസഭാ സമ്മേളനത്തിന് 17 മുതൽ തുടക്കം 
Kerala

നിയമസഭാ സമ്മേളനത്തിന് 17 മുതൽ തുടക്കം

ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തിന്‍റെ തുടക്കം

Namitha Mohanan

തിരുവനന്തപുരം:​ കേരള നിയമസഭയുടെ 13-ാം സമ്മേളനം 17 മുതൽ വിളിച്ചു ചേർക്ക​ണ​മെ​ന്ന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ​ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തിന്‍റെ തുടക്കം.​ ബജറ്റ് അവതരിപ്പിക്കുന്നതും ഈ സമ്മേളനത്തിലായിരിക്കും.

നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരട് തയാ​റാ​ക്കാ​ൻ കെ.​എൻ. ബാലഗോപാൽ, കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ എന്നിവർ അംഗങ്ങ​ളാ​യി മന്ത്രിസഭാ ഉപസമിതിയെ തീരുമാനിച്ചു.​ ഇ​തി​നു​ള്ള വിവരങ്ങൾ വകുപ്പുകളിൽ നിന്നും ശേഖരിക്കാനും ഏകോപിപ്പിക്കനും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ ചുമതലപ്പെടുത്തി.

പാർലമെന്‍റ് സമ്മേളനത്തിന് സമാപനം; പ്രധാനമന്ത്രി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

സ്കൂൾ ബസിനുള്ളിൽ എൽകെജി വിദ്യാർഥിനിക്ക് ലൈംഗിക പീഡനം; ക്ലീനർ അറസ്റ്റിൽ

ജയിലിൽ ഏകാന്തതയെന്ന് നടി പവിത്ര; ടിവിയും പത്രവും അനുവദിച്ച് കോടതി

"എല്ലാം തുറന്നു പറഞ്ഞതാണ് ഞാൻ ചെയ്ത തെറ്റ്, ആത്മഹത്യ ചെയ്യണമായിരുന്നു!!'': വൈകാരിക കുറിപ്പുമായി അതിജീവിത

സർക്കാരിനു തിരിച്ചടി; എലപ്പുള്ളി ബ്രൂവറി പ്ലാന്‍റിനുള്ള പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി