മന്ത്രിക്കെതിരായ ആക്രമണം; പ്രതിഷേധപ്രകടനവുമായി സിപിഎം നേതാക്കൾ

 
Kerala

മന്ത്രിക്കെതിരായ ആക്രമണം; പ്രതിഷേധപ്രകടനവുമായി സിപിഎം നേതാക്കൾ

സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനത്തിന് സിപിഎം ആഹ്വാനം

Jisha P.O.

തിരുവനന്തപുരം: കെഎസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്കേറ്റ സംഭവത്തിൽ വൻ പ്രതിഷേധവുമായി സിപിഎം രംഗത്ത്. കണ്ണൂരിൽ ജില്ലാസെക്രട്ടറി കെ.കെ. രാഗേഷ്, മുതിർന്ന സിപിഎം നേതാവ് പി.ജയരാജനും എംഎൽഎമാരും ഉൾപ്പെടെ പ്രതിഷേധപ്രകടനം നടത്തി. കണ്ണൂർ ജില്ല ആശുപത്രിയിൽ നിന്ന് നഗരത്തിലേക്കാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, ടി.വി. രാജേഷ്, എം. വിജിൻ എംഎൽഎ എന്നിവരും മാർച്ചിന്‍റെ ഭാഗമായി.

കെഎസ് ‍യുവിനെതിരേയും കോൺഗ്രസിനെതിരേയും മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനത്തിന് സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്.

അനിൽ അംബാനിയുടെ 3,716 കോടി രൂപ വില മതിക്കുന്ന വസതി പിടിച്ചെടുത്ത് ഇഡി

മന്ത്രിയെ ആക്രമിച്ചിട്ടില്ല; പ്രതിഷേധക്കാർ മന്ത്രിയുടെ അടുത്തേക്ക് പോയിട്ടില്ലെന്ന് വി.ഡി. സതീശൻ

ഐസിസി റാങ്കിങ്; തിലക് വർമയ്ക്ക് തിരിച്ചടി, ടോപ് 10ൽ തിരിച്ചെത്തി ബുംറ

ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം; ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

രഞ്ജി ട്രോഫി: കർണാടകയ്ക്കെതിരേ കൂറ്റൻ സ്കോർ ഉയർത്തി ജമ്മു കശ്മീർ