ഗോപി ഭാര്യ ഇന്ദിര, മക്കളായ രഞ്ജേഷ്, രാകേഷ്

 
Kerala

ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ഇളയമകനും മരിച്ചു

ഓഗസ്റ്റ് 28 നാണ് കർഷകനായ ഗോപിയും ഭാര്യ ഇന്ദിര, മക്കളായ രഞ്ജേഷ്, രാകേഷ് എന്നിവരും ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കാസർഗോഡ്: അമ്പലത്തറയിൽ കുടുംബത്തിലെ നാല് പേർ ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി മരിച്ചു. ഇളയ മകനായ രാകേഷാണ് (27) മരിച്ചത്. പരിയാരം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു അന്ത്യം.

ഓഗസ്റ്റ് 28 നാണ് കർഷകനായ ഗോപിയും ഭാര്യ ഇന്ദിര, മക്കളായ രഞ്ജേഷ് രാകേഷ് എന്നിവർ ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിലേക്ക് പോകും വഴി ഗോപിയും ഇന്ദിരയും രഞ്ജേഷും മരിച്ചിരുന്നു.

ഗുതുതരമായി പരുക്കേറ്റ രാകേഷിനെ പരിയാരം മെഡിക്കൽ കോളെജിലേക്ക് ചികിത്സയ്ക്കായി മാറ്റുകയായിരുന്നു. സാമ്പത്തിക ബാധ്യത മൂലമാണ് ആത്മഹത്യയെന്നാണ് റിപ്പോർട്ട്. ആത്മഹത്യയിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.

ട്രംപ് അയയുന്നു, അഭിനന്ദനവുമായി മോദി

ശ്രീനാരായണ ഗുരു ജയന്തി: ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കും

പകുതി വില തട്ടിപ്പ്: അന്വേഷണസംഘത്തെ പിരിച്ചുവിട്ടു

എച്ച്-1ബി വിസ നിയമത്തിൽ വൻ മാറ്റങ്ങൾ

ഭാര്യയെ വെട്ടിക്കൊന്ന് 17 കഷ്ണങ്ങളാക്കിയ യുവാവ് അറസ്റ്റില്‍