ബക്രീദിന് സർക്കാർ അവധി ശനിയാഴ്ച മാത്രം

 
Kerala

ബക്രീദിന് സർക്കാർ അവധി ശനിയാഴ്ച മാത്രം

കലണ്ടർ പ്രകാരം ജൂൺ 6നാണ് അവധി നൽകിയിരിക്കുന്നത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സർക്കാർ അവധി ശനിയാഴ്ച മാത്രമായിരിക്കുമെന്ന് മന്ത്രിസഭാ തീരുമാനം. വെള്ളിയാഴ്ച കൂടി അവധി കൊടുക്കുന്നതിനെക്കുറിച്ച് പരിഗണനയിൽ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് തള്ളി. ജൂൺ 6ന് നൽകിയിരുന്ന അവധി 7ലേക്ക് മാറ്റണമെന്ന ആവശ്യമാണ് അംഗീകരിച്ചിരിക്കുന്നത്.

മാസപ്പിറവി വൈകിയതിനാലാണ് ബലി പെരുന്നാൾ ശനിയാഴ്ചയിലേക്ക് മാറിയത്. കലണ്ടർ പ്രകാരം ജൂൺ 6നാണ് അവധി നൽകിയിരിക്കുന്നത്.

ഭിന്നശേഷി അധ്യാപക നിയമനം: സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ

ആർഎസ്എസ് നേതാവിനെതിരേ അനന്തുവിന്‍റെ മരണമൊഴി; വിഡിയോ പുറത്ത്

തമിഴ്നാട്ടിൽ ഹിന്ദി പാട്ടുകൾ ഉൾപ്പെടെ നിരോധിക്കാൻ നീക്കം

ബസ് സ്റ്റാൻഡിന് തീ പിടിച്ചപ്പോൾ സൂപ്പർ‌ മാർക്കറ്റിൽ മോഷണം; യുവതി പിടിയിൽ

ട്രെയിൻ യാത്രയ്ക്കിടെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം; പണം കവർന്നുവെന്നും പരാതി