Kerala

മതപഠന കേന്ദ്രത്തിലെ വിദ്യാർഥിനിയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം

മത വിദ്യാഭ്യാസ കേന്ദ്രത്തിലെ അധ്യാപകരെ ഉൾപ്പടെ ചോദ്യം ചെയ്യും

ബാലരാമപുരം: തിരുവനന്തപുരം ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിലെ വിദ്യാർഥിനിയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. വിദ്യാർഥിനിയുടെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തിയെങ്കിലും അതിലേക്ക് നയിച്ച സാഹചര്യം കേന്ദ്രീകരിച്ചാണ് അന്വേഷണം. മത വിദ്യാഭ്യാസ കേന്ദ്രത്തിലെ അധ്യാപകരെ ഉൾപ്പടെ ചോദ്യം ചെയ്യും.

ബീമാപള്ളി സ്വദേശിയും ബാലരാമപുരത്തെ അൽ അമീൻ വനിത അറബിക് കോളെജിലെ പ്ലസ്‌വൺ വിദ്യാർഥിനിയുമായ അസ്മിയായെ ശനിയാഴ്ച വൈകിട്ടാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പേസ്റ്റ്മാർട്ടം റിപ്പോർട്ടനുസരിച്ച് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിരുന്നു. അതേസമയം, മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. സ്ഥാപന അധികൃതരിൽ നിന്നും പീഡനം നേരിട്ടതായാണ് പരാതിയിൽ പറയുന്നത്.

ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം