കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാധ‍്യമങ്ങൾക്ക് വിലക്ക്

 
Kerala

കോട്ടയം മെഡിക്കൽ കോളെജിൽ മാധ‍്യമ വിലക്ക്

അപകടമുണ്ടായ സ്ഥലത്ത് വ‍്യാഴാഴ്ച മാധ‍്യമങ്ങളെത്തുകയും ദൃശ‍്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു

കോട്ടയം: കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മാധ‍്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. കെട്ടിടഭാഗം തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിയായ വീട്ടമ്മ മരിച്ച സാഹചര‍്യത്തിലാണ് മാധ‍്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

അപകടമുണ്ടായ സ്ഥലത്ത് വ‍്യാഴാഴ്ച മാധ‍്യമങ്ങളെത്തുകയും ദൃശ‍്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഉപയോഗശൂന‍്യമായ വാർഡിന്‍റെ ഭാഗങ്ങളാണ് തകർന്നതെന്നായിരുന്നു ആശുപത്രി അധികൃതരും മന്ത്രിമാരും പ്രതികരിച്ചിരുന്നത്.

എന്നാൽ, മാധ‍്യമങ്ങൾ പകർത്തിയ ദൃശ‍്യങ്ങളിൽ ഈ വാർഡിൽ‌ നിരവധി അന്തേവാസികളുള്ളതായി തെളിഞ്ഞിരുന്നു. അപകടത്തെപ്പറ്റി വെള്ളിയാഴ്ച ജില്ലാ കലക്റ്റർ വിശദമായ അന്വേഷണം നടത്തും. പ്രവേശനം നിരോധിച്ചിരുന്ന ശുചിമുറിയിൽ ആളുകൾ കയറുന്നതിനെക്കുറിച്ചും അന്വേഷിക്കും.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം