മലയാളികൾക്ക് ഓണമുണ്ണാൻ തമിഴ്നാട്ടിൽ നിന്നും വാഴയില  file image
Kerala

മലയാളികൾക്ക് ഓണമുണ്ണാൻ തമിഴ്നാട്ടിൽ നിന്നും വാഴയില

ഒരു വാഴയിലെ രണ്ടായി മുറിച്ച് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടുകളാണ്

Namitha Mohanan

തിരുവനന്തപുരം: ഓണക്കാലമെത്തിയതോടെ കേരളത്തിലും തമിഴ്നാട്ടിലും ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. കേരളത്തിലേക്ക് പച്ചക്കറി, പൂവ് മുതൽ വഴയില വരെ തമിഴ്നാട്ടിൽ നിന്നും എത്തുന്നുണ്ട്. ഇക്കൊല്ലം വഴയിലകൾക്ക് വലിയ ഡിമാന്‍റാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്ക് വലിയ തോതിൽ വഴയില കയറ്റുമതി ചെയ്യുന്നുണ്ട്.

നിലവിൽ 200 വാഴയില ഉൾകൊള്ളുന്ന ഒരു കെട്ടിന് 1,500 രൂപ വരെയാണ് വില. രണ്ടാഴ്ച മുൻപ് വരെ ഒരു കെട്ടിന് 600 രൂപയായിരുന്നു വില. അടുത്തയാഴ്ച 2,000 രൂപവരെ ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഒരു വാഴയിലെ രണ്ടായി മുറിച്ച് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടുകളാണ്.

ഇല ശേഖരിക്കാൻ മാത്രം തിരുനെൽവേലി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നാട്ടുവാഴ, ചക്കവാഴ ഉൾപ്പെടെയുള്ള പ്രത്യേകയിനം വാഴകളും കൃഷി ചെയ്യുന്നുണ്ട്. ഇത്തരം വാഴയിലെ കുലകൾക്ക് ആവശ്യക്കാർ കുറവാണ്. നാലു ദിവസം വരെ ഇലകൾ വാടാതിരിക്കും. പെട്ടെന്ന് കീറില്ലെന്നതും ഇത്തരം ഇലകളുടെ പ്രത്യേകതയാണ്.

യെലഹങ്കയിലെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗജന്യ വീട് ലഭിക്കില്ല; 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ

പെരിയയിൽ രാഷ്ട്രീയ നാടകം; വൈസ്പ്രസിഡന്‍റ് സ്ഥാനം യുഡിഎഫിന്

താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; നിയന്ത്രണം ജനുവരി 5 മുതൽ

തോൽവി പഠിക്കാൻ സിപിഎമ്മിന്‍റെ ഗൃഹ സന്ദർശനം; സന്ദർശനം ജനുവരി 15 മുതൽ 22 വരെ

മെട്രൊ വാർത്ത മൂവാറ്റുപുഴ ലേഖകൻ അബ്ബാസ് ഇടപ്പള്ളിഅന്തരിച്ചു