കൂളിങ് ഗ്ലാസ് വച്ച് ഡാൻസ് കളിച്ചതിന് മർദനം; റാഗിങ്ങിൽ പൊലീസ് കേസെടുത്തു file
Kerala

കൂളിങ് ഗ്ലാസ് വച്ച് ഡാൻസ് കളിച്ചതിന് മർദനം; റാഗിങ്ങിൽ പൊലീസ് കേസെടുത്തു

ഹോളിക്രോസ് കോളെജിലെ ഒന്നാം വർഷ വിദ‍്യാർഥിയായ ഒളവണ്ണ വളപ്പിൽ താനിക്കുന്നത് വീട്ടിൽ വിഷ്ണുവാണ് റാഗിങ്ങിന് ഇരയായത്

കോഴിക്കോട്: എരഞ്ഞിപാലത്ത് ഹോളിക്രോസ് കോളെജിലെ വിദ‍്യാർഥിക്ക് നേരെ റാഗിങ് നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഒന്നാം വർഷ വിദ‍്യാർഥിയായ ഒളവണ്ണ വളപ്പിൽ താനിക്കുന്നത് വീട്ടിൽ വിഷ്ണുവാണ് റാഗിങ്ങിന് ഇരയായത്.

മൂന്നാം വർഷ വിദ‍്യാർഥികളായ മുഹമ്മദ് സിനാൻ, ഗൗതം, കൂടാതെ കണ്ടാൽ തിരിച്ചറിയുന്ന മറ്റ് നാലുപേർക്കെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി 14ന് വൈകിട്ട് 6:45 ഓടെയാണ് സംഭവം.

കോളെജിൽ സാംസ്കാരിക പരിപാടിയിൽ കൂളിങ് ഗ്ലാസ് ധരിച്ച് വിഷ്ണു ഡാൻസ് കളിച്ചിരുന്നു. ഇതിനെ തുടർന്ന് ആറംഗ സംഘം വിഷ്ണുവുമായി തർക്കത്തിലേർപ്പെടുകയും കൂളിങ് ഗ്ലാസ് അഴിച്ചു മാറ്റിയ ശേഷം സംഘം ചേർന്ന് മർദിച്ചുവെന്നാണ് പരാതി.

ചൊവ്വാഴ്ച വൈകിട്ട് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ നടപടിയെടുത്തെന്ന് കോളെജ് പ്രിൻസിപ്പൽ വ‍്യക്തമാക്കി.

സംഭവത്തിന്‍റെ സിസിടിവി ദൃശ‍്യങ്ങൾ പൊലീസിന് കൈമാറിയെന്നും ആറ് വിദ‍്യാർഥികളെയും സസ്പെൻഡ് ചെയ്തതായും പ്രിൻസിപ്പൽ അറിയിച്ചു.

കന‍്യാസ്ത്രീകളുടെ അറസ്റ്റ്; രാജീവ് ചന്ദ്രശേഖർ ഛത്തീസ്ഗഡിലേക്ക്

നിമിഷപ്രിയയുടെ മോചനം; ആക്ഷൻ കൗൺസിലിന് യെമനിലേക്ക് പോവാനുള്ള അനുമതി നിഷേധിച്ച് കേന്ദ്രം

ഓപ്പറേഷൻ അഖൽ; ഒരു ഭീകരവാദിയെ സുരക്ഷാസേന വധിച്ചു

നവാസിന്‍റെ വിയോഗം വിശ്വസിക്കാനാവാതെ സിനിമാ ലോകം; കബറടക്കം വൈകിട്ട്

അനില്‍ അംബാനിക്കെതിരേ ലുക്ക്ഔട്ട് നോട്ടിസ്