തൃശൂരിൽ തേനീച്ച ആക്രമണം; നാലുപേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

 

representative image

Kerala

തൃശൂരിൽ തേനീച്ച ആക്രമണം; നാലുപേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

കണ്ണാറ സ്വദേശികളായ തങ്കച്ചൻ (67) ജോമോൻ ഐസക് (39), ബെന്നി വർഗീസ് (50), റെനീഷ് രാജൻ (36) എന്നിവർക്കാണ് പരുക്കേറ്റത്

തൃശൂർ: കണ്ണാറയിൽ തേനീച്ച ആക്രമണത്തിൽ നാലുപേർക്ക് പരുക്കേറ്റു. കണ്ണാറ സ്വദേശികളായ തങ്കച്ചൻ (67) ജോമോൻ ഐസക് (39), ബെന്നി വർഗീസ് (50), റെനീഷ് രാജൻ (36) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തങ്കച്ചന്‍റെ നില ഗുരുതരമാണ്. പറമ്പിലേക്ക് പോയ തങ്കച്ചന് കുത്തേറ്റ വിവരം അറിഞ്ഞ് രക്ഷിക്കാൻ പോയതായിരുന്നു മറ്റ് മൂന്നു പേരും. ഇതിനിടെയാണ് ഇവർക്ക് കുത്തേറ്റത്.

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ

വ‍്യാപാര ചർച്ച; അമെരിക്കൻ പ്രതിനിധി സംഘം ഡൽഹിയിലെത്തും

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ തടയുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും

കൂടൽമാണിക്യം കഴകം: അനുരാഗും അമ്മയും പ്രതികരിക്കുന്നു | Video