ക്രിസ്മസ് വാരത്തിൽ ബെവ്കോ വഴി വിറ്റത് 332 കോടി രൂപയുടെ മദ‍്യം
തിരുവനന്തപുരം: ഡിസംബർ 22 മുതൽ 25 വരെ ബെവ്കോ വഴി സംസ്ഥാനത്ത് വിറ്റത് 332.62 കോടി രൂപയുടെ മദ‍്യം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മദ‍്യ വിൽപ്പനയിൽ 19 ശതമാനം വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഡിസംബർ 24ന് മാത്രം വിറ്റത് 114.45 കോടി രൂപയുടെ മദ‍്യമാണ്.
ഈ വർഷം ബെവ്കോ പ്രീമിയം കൗണ്ടറുകളടക്കമുള്ള സൗകര‍്യങ്ങൾ ഒരുക്കിയിരുന്നു. തൃശൂരിലും കോഴിക്കോടും അടക്കമുള്ള സ്ഥലങ്ങളിൽ പ്രീമിയം കൗണ്ടറുകൾ തുറന്നിരുന്നു. ഇതാണ് വിൽപ്പനയിലെ വർധനവിന് കാരണമായത്.