കൺസ്യൂമെർഫെഡ് മദ്യവിൽപ്പന ശാലയിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു
മലപ്പുറം: കൺസ്യൂമെർഫെഡ് മദ്യവിൽപ്പന ശാലയിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് മലപ്പുറം മുണ്ടുപറമ്പിലെ വിദേശ മദ്യവില്പനശാലയിലാണ് വിജിലൻസം സംഘം മിന്നൽ പരിശോധന നടത്തിയത്. കണക്കിൽപ്പെടാത്ത 43,430 രൂപയാണ് പിടിച്ചെടുത്തത്.
മുണ്ടുപറമ്പ് വിദേശ മദ്യ വില്പനശാലയിലെ ചില ഉദ്യോഗസ്ഥർ മദ്യ കമ്പനികളുടെ ഏജന്‍റുമാരിൽ നിന്നും കൈക്കൂലി വാങ്ങുന്നുവെന്നായിരുന്നു രഹസ്യ വിവരം ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഉദ്യോഗസ്ഥരിൽ നിന്നാണ് പണം പിടിച്ചെടുത്തതെന്നും അന്വേഷണം തുടരുമെന്നും വിജിലൻസ് സംഘം വ്യക്തമാക്കി.