ഭാരതാംബയെ ബഹുമാനിക്കണമെന്ന് ഗവർണർ

 
Kerala

ഹൈക്കോടതി പരിപാടിയിൽ ഭാരതാംബ ചിത്രം; ഭാരതാംബയ്ക്ക് അയിത്തം കൽപ്പിക്കുന്നത് വിദ്യാഭ്യാസത്തിന്‍റെ മൂല്യശോഷണമെന്ന് ഗവർണർ

ഭാരതാംബയെ ബഹുമാനിക്കണമെന്ന് ഗവർണർ

Jisha P.O.

കൊച്ചി: ഭാരതാംബ ചിത്രം വെച്ചതിന്‍റെ പേരില്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭാരതാംബയ്ക്ക് അയിത്തം കല്‍പ്പിക്കുന്നത് വിദ്യാഭ്യാസത്തിന്‍റെ മൂല്യശോഷണമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഭാരതാംബയുടെ ചിത്രം വെച്ചതിന്‍റെ പേരില്‍ ചിലര്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.

ഭാരത മാതാവിനെ ആഘോഷിക്കുന്നില്ലെങ്കില്‍ മറ്റെന്താണ് ആഘോഷിക്കേണ്ടത് എന്നും ഗവര്‍ണര്‍ ചോദിച്ചു.

ഭാരതാംബയുടെ ചിത്രം നോക്കി, ആരാണ് ഈ സ്ത്രീ എന്നാണ് ചിലരുടെ ചോദ്യം. ആളുകളുടെ ചിന്ത ഇത്രയും തരംതാഴ്‌ന്നോയെന്നും ഗവർണർ ചോദിച്ചു. ഭാരതാംബ ചിത്രംവെച്ച് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയിലായിരുന്നു ഗവര്‍ണറുടെ പ്രസംഗം.

എസ്ഐആർ ഫോം ശേഖരിക്കാൻ വിദ്യാർഥികളെ അയക്കില്ല; നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസമന്ത്രി

കുൽദീപിന്‍റെ കുറ്റി തെറിച്ചു; ഗോഹട്ടി ടെസ്റ്റിൽ ഇന്ത‍്യക്ക് 6 വിക്കറ്റ് നഷ്ടം

മലാക്ക കടലിടുക്കിൽ തീവ്ര ന്യൂന മർദം; ബംഗാൾ ഉൾക്കടലിൽ സെൻയാർ ചുഴലിക്കാറ്റ് രൂപപ്പെട്ടു

പൊലീസ് ഉദ‍്യോഗസ്ഥർ ഉൾപ്പടെ 12 പ്രതികൾ; മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ കുറ്റപത്രം സമർപ്പിച്ചു

ഉമർ നബി പാതി നിർമാണം പൂർത്തിയാക്കിയ ബോംബ് സൂക്ഷിച്ചിരുന്നു; ചെങ്കോട്ട സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്