മാവേലിക്കരയിൽ സ്വാഭിമാന യാത്രയിലേക്ക് വാഹനം ഇടിച്ച് കയറ്റി; ഒരാൾക്ക്‌ പരുക്ക്

 
Kerala

മാവേലിക്കരയിൽ സ്വാഭിമാന യാത്രയിലേക്ക് വാഹനം ഇടിച്ച് കയറ്റി; ഒരാൾക്ക്‌ പരുക്ക്

അമിത വേഗത്തിൽ ഓടിച്ചു വന്ന ഓൾട്ടർ ചെയ്ത ഒരു ബൈക്ക് ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.

നീതു ചന്ദ്രൻ

മാവേലിക്കര: സ്വാഭിമാന യാത്രയിലേക്ക് വാഹനം ഇടിച്ച് കയറ്റി ഒരാൾക്ക്‌ പരുക്ക്. പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരുന്ന മാതൃഭൂമി മുൻ ചീഫ് റിപ്പോർട്ടർ കൂടിയായ എസ്.ഡി. വേണുകുമാറിനാണ് പരുക്കേറ്റത്. ഓപ്പറേഷൻ സിന്ദൂറിന്‍റെ വിജയത്തിൽ സൈനികർക്കും പ്രധാനമന്ത്രിക്കും അഭിവാദ്യം അർപ്പിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ മാവേലിക്കരയിൽ സംഘടിപ്പിച്ച ത്രിവർണ സ്വാഭിമാന യാത്രയിലേക്കാണ് വാഹനം നിയന്ത്രണം വിട്ട് കയറ്റി അപകടമുണ്ടാക്കിയത്.

ശനിയാഴ്ച 6.45 ഓടെ മാവേലിക്കര മിച്ചൽ ജംഗ്ഷനിൽ സ്വാഭിമാന യാത്ര എത്തിച്ചേർന്നപ്പോഴായിരുന്നു സംഭവം. അമിത വേഗത്തിൽ ഓടിച്ചു വന്ന ഓൾട്ടർ ചെയ്ത ഒരു ബൈക്ക് ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ വേണുകുമാറിന്‍റെ മുഖത്തും പുറത്തും പരുക്കുണ്ട്.

ഉടൻതന്നെ ഇദ്ദേഹത്തെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പുതിയകാവ് ഭാഗത്തേക്ക് പോവുകയും പിന്നീട് ഇടവഴികളിലൂടെ തിരികെ പരിപാടി സ്ഥലത്ത് വന്ന് വീണ്ടും പ്രകോപനം സൃഷ്ടിച്ച ശേഷം പ്രായിക്കര ഭാഗത്തേക്ക് രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ മാവേലിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നടിയെ ആക്രമിച്ച കേസ്; ജഡ്ജി ഹണി.എം.വർഗീസ് സുഹൃത്തായ ഷേർളിയെ കൊണ്ട് വിധി തയ്യാറാക്കിയെന്ന് ഊമക്കത്ത്, അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്

തരൂരിന് സവർക്കർ പുരസ്കാരം; ഇടഞ്ഞ് കോൺഗ്രസ്

ചിത്രപ്രിയയുടെ മരണം; സിസിടിവി ദൃശ്യം നിർണായകമായി, അലൻ കുറ്റം സമ്മതിച്ചു

ചിത്രപ്രിയയുടെ മരണം കൊലപാതകം; തലയിൽ ആഴത്തിൽ മുറിവ്, ആൺ സുഹൃത്ത് അറസ്റ്റിൽ

ആദ്യഘട്ട കടുവ സെൻസസ് പൂർത്തിയായി; രണ്ടാംഘട്ടം ഫെബ്രുവരിയിൽ