Binoy Vishwam  file
Kerala

''നന്ദകുമാറുമായുള്ള അടുപ്പം ഇടതു നേതാക്കൾ ഒഴിവാക്കണം, സിപിഎം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു'', ബിനോയ് വിശ്വം

ഇപി സ്ഥാനം ഒഴിയുമോ എന്ന ചോദ്യത്തിന് സിപിഎം ഉചിതമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം മറുപടി പറഞ്ഞു

തിരുവനന്തപുരം: ഇടതു മുന്നണി കൺവീനർ ഇ.പി. ജയരാജൻ ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയെന്ന വിവാദത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇപിക്ക് ജാഗ്രതക്കുറവുണ്ടായി. ദല്ലാൾ നന്ദകുമാറുമായി ഇടതു നേതാക്കൾ അടുപ്പം പുലർത്തരുത്. സിപിഎം അത് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇപി സ്ഥാനം ഒഴിയുമോ എന്ന ചോദ്യത്തിന് സിപിഎം ഉചിതമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതേസമയം, ഇപി- ജാവദേക്കർ കൂടിക്കാഴ്ച വിഷയത്തിൽ പ്രതികരിക്കാതെ സിപിഎം സംസ്ഥാന അധ്യക്ഷൻ എം.വി. ഗോവിന്ദൻ ഒഴിഞ്ഞുമാറി.

"രാഹുലി​ൽ'' ആശയക്കുഴപ്പം

''അക്രമത്തിന്‍റെ പ്രതീകമായി ബ്രിട്ടീഷ് പതാക ഉപയോഗിക്കാൻ അനുവദിക്കില്ല''; കുടിയേറ്റ വിരുദ്ധ പ്രകടനത്തെ തള്ളി പ്രധാനമന്ത്രി

ജമ്മു കശ്മീരിൽ സുരക്ഷാ സേന ഹിസ്ബുൾ മുജാഹിദീൻ ഭീകര മൊഡ്യൂൾ തകർത്തു; 3 ഭീകരർ പിടിയിൽ

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർ‌ഷം

കോൺഗ്രസ് വേണ്ട; ബിഹാറിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ആർജെഡി