സ്ത്രീധന പീഡന പരാതിയിൽ മൂൻകൂർ ജാമ‍്യം തേടി ബിപിൻ സി. ബാബു  
Kerala

സ്ത്രീധന പീഡന പരാതിയിൽ മൂൻകൂർ ജാമ‍്യം തേടി ബിപിൻ സി. ബാബു

ഭാര‍്യ മിനീസ നൽകിയ പരാതിയിൽ കായംകുളം കരീലക്കുളങ്ങര പൊലീസാണ് ബിപിനെതിരേ കേസെടുത്തത്

കൊച്ചി: സ്ത്രീധന പീഡന പരാതിയിൽ മൂൻകൂർ ജാമ‍്യം തേടി ബിപിൻ സി. ബാബു ഹൈക്കോടതിയിൽ. പാർട്ടി വിട്ടതിന്‍റെ പകപോക്കലാണെന്നും ഭാര‍്യ നൽകിയ പരാതി വാസ്തവ വിരുദ്ധമാണെന്നും ബിപിൻ ജാമ‍്യപേക്ഷയിൽ വ‍്യക്തമാക്കി. ഭാര‍്യ മിനീസ നൽകിയ പരാതിയിൽ കായംകുളം കരീലക്കുളങ്ങര പൊലീസാണ് ബിപിനെതിരേ കേസെടുത്തത്.

സിപിഎം കായംകുളം ഏരിയാ കമ്മിറ്റി അംഗമായ അമ്മ പ്രസന്ന കുമാരി കേസിൽ രണ്ടാം പ്രതിയാണ്. ബിപിൻ സി. ബാബു പിതാവിൽ നിന്നും 10 ലക്ഷം രൂപ സ്ത്രീധനമായി വാങ്ങിയെന്നും ശാരീരികമായി ഉപദ്രവിച്ചുവെന്നും പരാതിയിൽ പറയുന്നു. ഭാര‍്യയെ അയൺ ബോക്സ് ഉപയോഗിച്ച് അടിക്കാൻ ശ്രമിച്ചെന്നും പരസ്ത്രീ ബന്ധം ചോദ‍്യം ചെയ്തതിന് മർദിച്ചുവെന്നും ഭാര‍്യയുടെ പരാതിയിൽ പറയുന്നു.

സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ; കായികമേള തിരുവനന്തപുരത്ത്

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കോട്ടയം മെഡിക്കൽ കോളെജ് ഹോസ്റ്റൽ കെട്ടിടം അതീവ അപകാടവസ്ഥയിൽ

''ബാൽ താക്കറെയ്ക്കു സാധിക്കാത്തത് ഫഡ്നാവിസിനു സാധിച്ചു'', ഉദ്ധവുമായി ഒരുമിച്ചതിനെക്കുറിച്ച് രാജ് താക്കറെ

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി