തിരുവനന്തപുരം കോര്‍പ്പറേഷന്‍

 
Kerala

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തമ്മിലടിച്ച് ബിജെപി-കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

Sarath Nath MS

തിരുവനന്തപുരം: വധശ്രമ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെച്ചൊല്ലി തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വന്‍ സംഘര്‍ഷം. തിങ്കളാഴ്ച കൗണ്‍സില്‍ യോഗത്തിനിടെ ബിജെപി-കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി.

കൗണ്‍സിലര്‍ സുഗതനു ഒപ്പിടാന്‍ വേണ്ടി ബിജെപി കൗണ്‍സിലര്‍മാര്‍ ഹാജര്‍ ബുക്ക് മാറ്റിവെക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം തുടങ്ങിയത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഹാജര്‍ ബുക്ക് പിടിച്ചുവച്ചു. ഇതോടെ ബിജെപി കൗണ്‍സിലര്‍മാര്‍ ഹാജര്‍ ബുക്ക് ബലമായി തിരികെ പിടിച്ചുവാങ്ങി. ഇതോടെ ഇരുവിഭാഗം തമ്മില്‍ കൈയ്യേറ്റം നടക്കുകയായിരുന്നു. കൈയ്യേറ്റത്തിനിടെ ഒരു ബിജെപി കൗണ്‍സിലര്‍ കോണ്‍ഗ്രസ് കൗണ്‍സിലറായ കെ.എസ്. ശബരീനാഥനെ അടിക്കാന്‍ ശ്രമിച്ചു. അടിപിടിയില്‍ സ്ത്രീകള്‍ അടക്കമുള്ള പലരുടെയും വസ്ത്രങ്ങള്‍ കീറി.

പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയത്. കഴിഞ്ഞദിവസം നടന്ന പ്രതിഷേധത്തിനിടെ പരുക്കേറ്റ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സുഗതന്റെ രാജിക്കാര്യം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി നേതാവ് എസ്.പി. ദീപക് ആവശ്യപ്പെട്ടു.

സംഘര്‍ഷത്തില്‍ പരുക്കേറ്റ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ സന്ദര്‍ശിക്കാന്‍ സിപിഎം നേതാവ് വി. ശിവന്‍കുട്ടി കോര്‍പ്പറേഷനില്‍ എത്തി. കോര്‍പ്പറേഷനില്‍ നടന്നത് ഗുണ്ടാവിളയാട്ടമാണെന്നും ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ മറ്റുള്ളവരെ കൈയ്യേറ്റം ചെയ്യുകയായിരുന്നെന്നും ശിവന്‍കുട്ടി ആരോപിച്ചു.

സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കോര്‍പ്പറേഷനില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി. കോര്‍പ്പറേഷനിലും പരിസരത്തും വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചു.

"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി വീട് വിട്ടു പോയ 17 കാരനെ ഇതുവരെ കണ്ടെത്താനായില്ല; പൊലീസ് വാരണാസിലെത്തും

''സതീശൻ സർക്കാർ പിണറായി സർക്കാരിന്‍റെ കാർബൺ കോപ്പി''; ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലെന്ന് കെ. സുരേന്ദ്രൻ

പഞ്ചസാര 'കയ്ക്കും'! ക്ഷാമം രൂക്ഷം; രണ്ടാഴ്ചയ്ക്കിടെ വില ഉയർന്നത് 40 ശതമാനം

ആമസോൺ, ഇൻസ്റ്റമാർട്ട്, ബിഗ്ബാസ്കറ്റ് ലൈസൻസുകൾ റദ്ദാക്കി കർണാടക സർക്കാർ