സ്ത്രീപീഡന വീരൻ പാലക്കാടിന് വേണ്ട; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പ്രതിഷേധവുമായി ബിജെപി

 
Kerala

'സ്ത്രീപീഡന വീരൻ പാലക്കാടിന് വേണ്ട'; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പ്രതിഷേധവുമായി ബിജെപി

സ്ത്രീകൾ ഉൾപ്പെടെയുള്ള നേതാക്കളാണ് എംഎൽഎ ഓഫിസിനു മുന്നിൽ എത്തിയിരിക്കുന്നത്

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് എത്തിയാൽ തടയാനൊരുങ്ങി ബിജെപി പ്രവർത്തകർ. ഒരു മാസത്തിനു ശേഷം ശനിയാഴ്ച രാഹുൽ മണ്ഡലത്തിൽ എത്തിയേക്കുമെന്ന വിവരം ലഭിച്ചതോടെയാണ് ബിജെപി പ്രവർത്തകർ പാലക്കാട് എംഎൽഎ ഓഫിസിനു മുന്നിൽ സംഘടിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ള നേതാക്കളാണ് എംഎൽഎ ഓഫിസിനു മുന്നിൽ എത്തിയിരിക്കുന്നത്.

രാഹുലിനെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്നാണ് ബിജെപി പറയുന്നത്. എംഎൽഎ ഓഫിസ് ബിജെപി പ്രവർത്തകർ താഴിട്ട് പൂട്ടാൻ ശ്രമിച്ചതോടെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ത്രീപീഡന വീരൻ പാലക്കാടിന് വേണ്ട, ഭ്രൂണഹത‍്യ, സ്ത്രീ പീഡനം നടത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജീ വയ്ക്കണം തുടങ്ങിയ പോസ്റ്ററുകളുമായിട്ടായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം.

H1-B വിസ ഫീസ് 88 ലക്ഷം രൂപ! ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടി

അക്ഷർ പട്ടേലിന് പരുക്ക്; പാക്കിസ്ഥാനെതിരേ കളിക്കുമോ?

ഇറാനിൽ ജോലി തേടുന്ന ഇന്ത്യക്കാർക്ക് വിദേശ മന്ത്രാലയത്തിന്‍റെ ജാഗ്രതാ നിർദേശം

തിരുവനന്തപുരം ബിജെപി കൗൺസിലർ തൂങ്ങി മരിച്ചു

കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് മൂന്നാറിൽ സർവീസ് പുനരാരംഭിച്ചു