എലപ്പുള്ളിയിലെ ബ്രൂവറിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി 
Kerala

എലപ്പുള്ളിയിലെ ബ്രൂവറിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി

എല്ലാ നിയമങ്ങളും ചട്ടങ്ങളും ഒയാസിസിന് വേണ്ടി സർക്കാർ അട്ടിമറിക്കുകയാണെന്ന് ബിജെപി നേതാവ് സി. കൃഷ്ണകുമാർ പറഞ്ഞു

പാലക്കാട്: എലപ്പുള്ളിയിലെ ബ്രൂവറിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി. മലമ്പുഴ ഡാമിലെ വെള്ളം കൃഷിക്കും കുടിവെള്ളത്തിനും മാത്രമെ ഉപയോഗിക്കാൻ പാടുള്ളൂ എന്ന ഉത്തരവ് നിലവിലുള്ള കാര‍്യം കോടതിയെ ധരിപ്പിക്കുമെന്നും, മലമ്പുഴ ഡാമിന്‍റെ സംഭരണ ശേഷി കുറഞ്ഞ കാര‍്യം ബോധ്യപ്പെടുത്തുമെന്ന് ബിജെപി നേതാവ് സി. കൃഷ്ണകുമാർ പറഞ്ഞു.

‌ഒയാസിസിന് വേണ്ടി പഞ്ചായത്തിന്‍റെ അധികാരത്തിനെ കവർന്നെടുക്കുന്നത് ഉൾപ്പെടെയുള്ള കാര‍്യം കോടതിയിൽ ചൂണ്ടിക്കാട്ടും.

എല്ലാ നിയമങ്ങളും ചട്ടങ്ങളും ഒയാസിസിന് വേണ്ടി സർക്കാർ അട്ടിമറിക്കുകയാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സർക്കാർ തകർക്കുകയാണെന്നും കൃഷ്ണകുമാർ ആരോപിച്ചു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു