തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കത്തിലെ ബിജെപി സീൽ; നടപടി സ്വീകരിച്ച് മുഖ‍്യ തെരഞ്ഞെടുപ്പ് ഓഫിസർ

 
Kerala

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കത്തിലെ ബിജെപി സീൽ; കൂടുതൽ നടപടി സ്വീകരിച്ച് മുഖ‍്യ തെരഞ്ഞെടുപ്പ് ഓഫിസർ

വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി

Aswin AM

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കത്തിൽ ബിജെപി സീൽ വന്ന സംഭവത്തിൽ നടപടി സ്വീകരിച്ച് മുഖ‍്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ ഖേൽക്കർ. ഡെപ‍്യൂട്ടി സിഇഒ, സെഷൻ ഓഫിസർ എന്നിവരെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്നും നീക്കി. വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

നേരത്തെ രാഷ്ട്രീയ പാർട്ടികൾക്ക് മെയിൽ അയച്ച അസിസ്റ്റന്‍റ് സെഷൻ ഉദ‍്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച ചട്ടങ്ങൾ ഓർമിപ്പിക്കുന്നതിന് കമ്മിഷൻ അയച്ച കത്തിലാണ് ബിജെപിയുടെ സീൽ ഉൾപ്പെട്ടത്. ഇതിനു പിന്നാലെ കോൺഗ്രസും സിപിഎമ്മും പ്രതിഷേധമായി രംഗത്തെത്തിയതോടെ ഇത് വലിയ രാഷ്ട്രീയ വിവാദമായി മാറി.

പെട്രോൾ, ഡീസൽ വില അഞ്ച് രൂപ വരെ കൂടിയേക്കും

അഞ്ചാം തവണയും പുതുച്ചേരി മുഖ്യമന്ത്രിയായി എൻ. രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു

സോണിയ ഗാന്ധി ആശുപത്രിയിൽ

എസ്എസ്എൽസി ഫലപ്രഖ്യാപനം വെള്ളിയാഴ്ച തന്നെ; നടപടികൾ ഊർജിതമാക്കി പൊതുവിദ്യാഭ്യാസ ഡയറക്റ്റർ

ഇന്ധനവില വർധന; അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ