കത്തിൽ ബിജെപി സീൽ വന്നത് സാങ്കേതിക പിഴവ്; തെറ്റ് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

 
Kerala

കത്തിൽ ബിജെപി സീൽ വന്നത് സാങ്കേതിക പിഴവ്; തെറ്റ് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

മാർച്ച് 21നകം കത്ത് പിൻവലിച്ചുകൊണ്ട് വീണ്ടും കത്ത് അയച്ചെന്ന് കമ്മീഷൻ

Jisha P.O.

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപിയുടെ സീൽ വന്നത് സാങ്കേതിക പിഴവ് മൂലമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പിഴവ് തിരിച്ചറിഞ്ഞ് നേരത്തെ തന്നെ തിരുത്തൽ നടത്തിയിരുന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ.യു. ഖേൽക്കർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ 2019ൽ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് ബിജെപി കേരളാഘടകം സിഇഒ ഓഫീസിൽ എത്തിയിരുന്നു. വിശദീകരണം ആവശ്യപ്പെട്ട അപേക്ഷയോടൊപ്പം 2019ലെ കത്തിന്‍റെ പകർപ്പും നൽകിയിരുന്നു. ഇതിൽ പാർട്ടി സീൽ ഉണ്ടായിരുന്നു. ഈ കത്താണ് അശ്രദ്ധ മൂലം ഇപ്പോൾ രാഷ്ട്രീയ പാർട്ടികൾ അയച്ചത്.

ക്ലിറക്കൽ പിഴവ് സംഭവിച്ചത് ശ്രദ്ധയിൽപെട്ടുവെന്നും മാർച്ച് 21നകം കത്ത് പിൻവലിച്ചുകൊണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ കേരള ബിജെപിയുടെ സീൽ പതിപ്പിച്ചത് വിവാദമായിരുന്നു. സിപിഎമ്മിന്‍റെ സമൂഹമാധ്യമപ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്ന എം.വി. നികേഷ്കുമാർ സിപിഎമ്മിന് ലഭിച്ച കത്ത് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനാണ് തെരഞ്ഞെടുപ്പ് മുഖ്യഓഫീസർ വിശദീകരണവുമായി പ്രസ്താവന പുറത്തിറക്കിയത്.

നടിയെ ആക്രമിച്ച കേസ്; അതിജീവിതയ്ക്കായി സാമ്പത്തിക സഹായം തേടി ഡബ്ല്യുസിസി

സ്വർണവിലയിൽ നേരിയ ആശ്വാസം; പവന് 4,000 രൂപ കുറഞ്ഞു

119 അല്ല, 144; വിശ്വാസ വോട്ടെടുപ്പിൽ കരുത്ത് തെളിയിച്ച് വിജയ്‌യുടെ ടിവികെ

അഞ്ചാം തവണയും പുതുച്ചേരി മുഖ്യമന്ത്രിയായി എൻ. രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു

സോണിയ ഗാന്ധി ആശുപത്രിയിൽ