തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കത്തിൽ ബിജെപിയുടെ സീൽ

 
Kerala

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കത്തിൽ ബിജെപിയുടെ സീൽ; കത്ത് പുറത്തുവിട്ട് സിപിഎം

സിപിഎം സംസ്ഥാനകമ്മിറ്റി ഓഫീസായ എകെജി സെന്‍ററിൽ ലഭിച്ച കത്തിലാണ് ബിജെപിയുടെ സീലുള്ളത്

Jisha P.O.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപിയുടെ സീൽ പതിപ്പിച്ചതായി ആരോപണം. സിപിഎമ്മിന്‍റെ സമൂഹമാധ്യമ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്ന എം.വി. നികേഷ് കുമാറാണ് ഇക്കാര്യം ഉന്നയിച്ചത്. രണ്ട് ദിവസം മുൻപ് ഇ-മെയിൽ വഴി വന്ന കത്തിലാണ് ബിജെപിയുടെ സീൽ ഉള്ളത്. ഈ കത്തിലെ തീയതി 2019 മാർച്ച് 19 ആണ്.

കത്ത് നികേഷ് കുമാർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. സിപിഎം സംസ്ഥാനകമ്മിറ്റി ഓഫീസായ എകെജി സെന്‍ററിൽ ലഭിച്ച കത്താണിത്. തെരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിനൊപ്പം ചേർത്ത സത്യവാങ്മൂലത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സീലിന് പകരം ബിജെപി കേരള ഘടകത്തിന്‍റെ സീലാണ് ഉള്ളതെന്നും പോസ്റ്റിൽ പറയുന്നു.

വോട്ടിങ് മെഷീനിൽ ഏത് ബട്ടൺ ഞെക്കിയാലും താമര തെളിയുന്നു എന്ന വാർത്ത കേട്ടപ്പോലെയാണ് ബിജെപിയും തെരഞ്ഞെടുപ്പ് കമ്മിഷനും ഒരേ സീലാണ് ഉപയോഗിക്കുന്നത് എന്ന വാർത്ത ഇതാദ്യമാണെന്നുമാണ് സിപിഎം പറയുന്നത്.

മുഖ്യമന്ത്രിയെ തീരുമാനിച്ചാലും കസേരകളി തീരില്ല; കെപിസിസി പ്രസിഡന്‍റ് മാറും

കാലവർഷം വരുന്നു; മേയ് അവസാനത്തോടെ മഴ ശക്തമാകും

സെക്രട്ടേറിയറ്റിലെ ഫയലുകൾ മുക്കിയത് അന്വേഷിക്കും

ചർച്ച കഴിഞ്ഞു; മുഖ്യമന്ത്രി തീരുമാനമായില്ല

അബുദാബിയിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു