ഉഴുന്നുവടയിൽ ബ്ലേഡ്; തിരുവനന്തപുരത്ത്‌ ഹോട്ടൽ പൂട്ടിച്ചു 
Kerala

ഉഴുന്നുവടയിൽ ബ്ലേഡ്; തിരുവനന്തപുരത്ത്‌ ഹോട്ടൽ പൂട്ടിച്ചു

17 കാരി കഴിച്ച വടയിൽ നിന്നാണ് പകുതി ബ്ലേഡ് കണ്ടെത്തിയത്

Namitha Mohanan

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നും കഴിച്ച ഭക്ഷണച്ചിൽ നിന്നും ബ്ലേഡ് കണ്ടെത്തി. വെൺപാലവട്ടം കുമാർ സെന്‍ററിൽ നിന്നും പാലോട് സ്വദേശികൾ കഴിച്ച ഉഴുന്നു വടയിൽ നിന്നാണ് ബ്ലേഡ് കണ്ടെത്തിയത്. പാലോട് സ്വദേശിയായ അനീഷും 17 വയസുകാരി മകളുമാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എത്തിയത്. ഇതിൽ മകൾ കഴിച്ച വടയിൽ നിന്നാണ് പകുതി ബ്ലേഡ് കണ്ടെത്തിയത്.

ഉഴുന്നുവട കഴിക്കുന്ന സമയം പല്ലിലെ കമ്പിയിൽ ബ്ലേഡ് കുടുങ്ങുകയായിരുന്നു. തുടർന്ന് ടിഫിൻ സെന്ററിന്റെ അധികൃതരെ വിവരമറിയിച്ചു. പിന്നീട് വിവരമറിഞ്ഞെത്തിയ പേട്ട പൊലീസും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയിൽ പരിശോധന നടത്തി. ഹോട്ടൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു. ബ്ലേഡിന്‍റെ പകുതി മറ്റൊരാൾക്കും വടയിൽ നിന്ന് കിട്ടിയെന്ന് ആരോപണമുയർന്നിട്ടുണ്ട്.

കെഎസ്ആർടിസി യാത്രക്കാർക്ക് ഇനിമുതൽ കുറഞ്ഞ നിരക്കിൽ കുടിവെള്ളവും ഓൺലൈനായി ഭക്ഷണവും!

പക്ഷിപ്പനി: ആലപ്പുഴ ജില്ലയിലെ നിയന്ത്രണങ്ങൾ നീക്കി

തുലാവർഷം തുണച്ചില്ല; കേരളത്തിൽ‌ 21% മഴക്കുറവ്

നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം

അവസാന പന്തിൽ സിക്സർ പറത്തി ഈഡൻ; വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ജയം