തീരത്തടിഞ്ഞ നീല തിമിംഗലത്തിന്‍റെ ജഡം 
Kerala

കോഴിക്കോട് ബീച്ചിൽ നീലത്തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞു

പതിനഞ്ചടിയിലേറെ വലുപ്പമുള്ള നീല തിമിംഗലത്തിന്‍റെ ജഡമാണ് അടിഞ്ഞത്

MV Desk

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ നീലത്തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞു. അവുകിത്തുടങ്ങിയ നിലയിലാണ് തിമിംഗലത്തിന്‍റെ ജഡം കരക്കടിഞ്ഞത്. രാവിലെ ഡ്യൂട്ടിക്കെത്തിയ ലൈഫ് ഗാർഡുകളാണ് തിമിംഗലത്തെ കണ്ടത്.

പതിനഞ്ചടിയിലേറെ വലുപ്പമുള്ള നീല തിമിംഗലത്തിന്‍റെ ജഡമാണ് അടിഞ്ഞത്. പോസ്റ്റ് മോർട്ടത്തിനു ശേഷം ജഡം കുഴിച്ചിടുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.