ബോബി ചെമ്മണൂർ വെള്ളിയാഴ്ച വീണ്ടും ജാമ‍്യപേക്ഷ നൽകും; ഹൈക്കോടതിയെ സമീപിക്കാൻ നീക്കം 
Kerala

ബോബി ചെമ്മണൂർ വെള്ളിയാഴ്ച വീണ്ടും ജാമ‍്യപേക്ഷ നൽകും; ഹൈക്കോടതിയെ സമീപിക്കാൻ നീക്കം

റിമാൻഡിലായ ബോബി ചെമ്മണൂരിനെ വ‍്യാഴാഴ്ച രാത്രിയോടെയാണ് എറണാകുളം ജില്ലാ ജയിലിലേക്ക് എത്തിച്ചത്

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ ബോബി ചെമ്മണൂർ വെള്ളിയാഴ്ച വീണ്ടും ജാമ‍്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് വ‍്യാഴാഴ്ച അഭിഭാഷകൻ അറിയിച്ചത്. ഹൈക്കോടതിയിൽ ഹർജി നൽകുന്ന കാര‍്യവും പരിഗണനയിലുണ്ട്.

റിമാൻഡിലായ ബോബി ചെമ്മണൂരിനെ വ‍്യാഴാഴ്ച രാത്രിയോടെയാണ് എറണാകുളം ജില്ലാ ജയിലിലേക്ക് എത്തിച്ചത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും വ‍്യാജ ആരോപണങ്ങളാണ് തനിക്കെതിരേ ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്നുമുള്ള ബോബി ചെമ്മണൂരിന്‍റെ വാദങ്ങൾ തള്ളിക്കൊണ്ടായിരുന്നു എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ബോബിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. വിധി പുറപ്പെടുവിച്ചതിനു പിന്നാലെ ബോബി ചെമ്മണൂർ കോടതി മുറിയിൽ തല കറങ്ങി വീണു. എറണാകുളം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ‍്യനില ഭേദമായതിനെ തുടർന്ന് കാക്കനാട് ജയിലിലേക്ക് മാറ്റുകയായിരുന്നു.

അയ്യപ്പ സംഗമം: ഭക്തരെ ക്ഷണിക്കുന്ന സന്ദേശത്തിൽ ദുരൂഹത

ബദൽ വിപണി തേടി ഇന്ത്യ; യൂറോപ്യൻ യൂണിയനുമായി ചർച്ച

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിർണായക രേഖ

യുകെയിലും മുല്ലപ്പെരിയാർ മറക്കാതെ എം.കെ. സ്റ്റാലിൻ

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്