സുദേവൻ
ആലപ്പുഴ: അമ്പലപ്പുഴയിലെ തോട്ടപ്പള്ളി പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ‍്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പല്ലന സ്വദേശി സുദേവൻ (70) ആണ് അപകടത്തിൽ മരിച്ചത്. ഫയർ ഫോഴ്സും കോസ്റ്റൽ പൊലീസും കടലിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച പുലർച്ചയോടെ തോട്ടപ്പള്ളി പൊഴിയിൽ നിന്നും മത്സ‍്യബന്ധനത്തിനു കടലിലിറക്കിയ പമ്പാ ഗണപതി വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. 7 പേരുണ്ടായിരുന്ന വള്ളത്തിൽ ചിലർ നീന്തി രക്ഷപ്പെട്ടിരുന്നു.