Kerala

പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ എബിന്‍റെ മൃതദേഹം കണ്ടെത്തി

മുപ്പതടി താഴ്ചയിൽ നിന്നാണ് എബിന്‍റെ മ‌ൃതദേഹം കണ്ടെത്തിയത്.

Anoop K. Mohan

മാരാമൺ: കഴിഞ്ഞദിവസം പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ എബിന്‍റെ മൃതദേഹം കണ്ടെത്തി. ചെട്ടിക്കുളങ്ങര സ്വദേശി തൊണ്ടപ്പുറത്ത് എബിന്‍റെ മൃതദേഹമാണു കണ്ടെത്തിയത്.  പരപ്പുഴ കടവിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.

മരാമൺ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ എട്ടംഗ സംഘത്തിലെ മൂന്നു പേരാണ് ഇന്നലെ ഒഴുക്കിൽപ്പെട്ടത്. സഹോദരങ്ങളായ  മെറിൻ (15), മെഫിൻ (18) എന്നിവരുടെ മൃതദേഹം ഇന്നലെ രാത്രി കണ്ടെടുത്തിരുന്നു.  കയത്തിൽ പെട്ട ഒരാളെ രക്ഷിക്കാനിറങ്ങുമ്പോഴാണ് മറ്റു രണ്ടു പേരും ഒഴുക്കിൽപ്പെട്ടത്.

ആഴവും ഒഴുക്കുമുളള ഭാഗത്താണ് ഇവർ കുളിക്കാനിറങ്ങിയത്. നാട്ടുകാരുടെയും സ്കൂബ ടീമിന്‍റെയും നേതൃത്വത്തിലാണ് തെരച്ചിൽ നടന്നത്. മുപ്പതടി താഴ്ചയിൽ നിന്നാണ് എബിന്‍റെ മ‌ൃതദേഹം കണ്ടെത്തിയത്. 

നേപ്പാള്‍ പ്രളയം; മരണസംഖ്യ 800 ലേക്ക്, 2500 ഓളം പേർ‌ക്കായി തെരച്ചിൽ‌ തുടരുന്നു

"സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം, പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും"; വിവാദ പരാമർശവുമായി കാന്തപുരം

ഉസ്‌ബെക്കിസ്ഥാനുമായി യുറേനിയം കരാറില്‍ ഒപ്പുവച്ച് ഇന്ത്യ

ബാറുടമകളിൽ നിന്ന് മാസപ്പടി; 6 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

നേപ്പാളിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പറന്ന് 4 ഇന്ത്യൻ വിമാനങ്ങൾ