Baby - Representative Image 
Kerala

നവജാതശിശുവിന്‍റെ മൃതദേഹം വീട്ടിലെ ബക്കറ്റിൽ: പോസ്‌റ്റ് മോർട്ടത്തിനയച്ച് പൊലീസ്; യുവതി നിരീക്ഷണത്തിൽ

വിവാഹ മോചിതയാണ് യുവതി. ഇവര്‍ക്ക് 18 വയസ്സുള്ള ഒരു മകനുണ്ട്

തൃ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ശൂർ‌: തൃ‌ശൂർ അടാട്ട് വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി. കുഞ്ഞിന്‍റേത് സ്വാഭാവിക മരണമെന്നാണ് കു‌ട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മരണ കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പോസ്റ്റുമോര്‍ട്ടം ന‌ത്താനാ‌‌ണ് പൊലീസിണ്ടന്‍റെ തീരുമാനം .

കഴിഞ്ഞ ദിവസം വൈകിട്ടാണ് 42 കാരി തൃശൂര്‍ മെഡിക്കൽ കോളെജിൽ ചികിത്സ തേടിയത്. ബ്ലീഡിംഗ് ഉണ്ടായിരുന്ന യുവതിക്ക് ചികിത്സ നൽകിയപ്പോഴാണ് ഇവർ ഗർഭിണിയായിരുന്നുവെന്നും പ്രസവം നടന്നതായും ഡോക്ടര്‍മാര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ പൊലീസ് ശിശുവിന്‍റെ മൃതദേഹം ബക്കറ്റില്‍ കണ്ടെത്തി.

വിവാഹ മോചിതയാണ് യുവതി. ഇവര്‍ക്ക് 18 വയസ്സുള്ള ഒരു മകനുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. +

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ