തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി; പരിശോധന ഊർജിതമാക്കി
bomb representative image - freepik
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിമാനത്താവളത്തിലെ മാനെജറുടെ ഇ മെയിലിലേക്ക് ഞായറാഴ്ച ഉച്ചയോടെയാണ് ഭീഷണി സന്ദേശം എത്തിയത്.
സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിൽ പരിശോധന ഊർജിതമാക്കി. കൊല്ലം, പാലക്കാട്, കോട്ടയം കലക്റ്ററേറ്റിലും കഴിഞ്ഞ ദിവസങ്ങളിൽ ബോംബ് ഭീഷണി എത്തിയിരുന്നു. തുടർന്ന് പരിശോധന നടത്തിയിരുന്നുവെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.