Kerala

ബ്രഹ്മപുരം തീപിടുത്തം; അന്തരീക്ഷ വായുവിൽ വിഷാംശം കൂടിയതായി റിപ്പോർട്ട്

അതേസമയം കേർപ്പറേഷന്‍റെ മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീ പൂർണമായി അണയ്ക്കാനുള്ള ശ്രമം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

MV Desk

കൊച്ചി: കൊച്ചിയിലെ അന്തരീക്ഷ വായുവിൽ വിഷാംശം കൂടിയതായി റിപ്പോർട്ട്. ഇന്നലെ രാത്രി കേന്ദ്ര മലീനികരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കാര്യം പറയുന്നത്. ആരോഗ്യമുള്ളവരിൽ പോലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ടാകുന്ന സ്ഥിതിയാണ് നിലവിൽ.

അതേസമയം കേർപ്പറേഷന്‍റെ മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീ പൂർണമായി അണയ്ക്കാനുള്ള ശ്രമം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആളിക്കത്തുന്ന തീ നിയന്ത്രണ വിധേയമായെങ്കിലും മാലിന്യക്കമ്പാരത്തിൽ നിന്ന് പുക ഉയരുന്ന സാഹചര്യമാണ് ഇപ്പോഴും. കൊച്ചി കടന്ന് ആലപ്പുഴയിലെ ആലൂരിലേക്കും പുക പടർന്നു. കനത്ത പുകയുടെ പശ്ചാത്തലത്തിൽ വടവ്കോട്, പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, കൊച്ചി കോർപറേഷന്‍ എന്നിവടങ്ങളിലെ 1 മുതൽ 7 വരെയുള്ള ക്ലാസുകൾക്കും അംഗനനാടികൾ, കിന്‍റർഗാർഡന്‍ എന്നിവയ്ക്കും കലക്‌ടർ അവധി പ്രഖ്യാപിച്ചിരുന്നു. പൊതുപരീക്ഷകൾക്ക് മാറ്റമില്ല. നിരവധിപേർക്ക് തലവേദന, തൊണ്ടവേദന, കണ്ണെരിച്ചിൽ, തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായി. ശ്വാസംമുട്ടൽ, ഛർദ്ദി, രക്തസമ്മർദം തുടങ്ങിയ പ്രശ്നങ്ങളാൽ 12 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി.

കള്ളക്കേസെടുക്കും, മൊബൈൽ ഫോൺ തല്ലിപ്പൊട്ടിക്കും; 'മിന്നൽ പ്രതാപൻ' സ്ഥിരം വില്ലൻ

‌"മുട്ടുമടക്കില്ല"; ഐഎഫ്എഫ്കെ യെ ഞെരിച്ചു കൊല്ലാനുള്ള ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി

മസാല ബോണ്ട് ഇടപാട്; മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതിൽ തുടർനടപടി തടഞ്ഞ ഉത്തരവിന് സ്റ്റേ

അണ്ടർ-19 ഏഷ്യ കപ്പ്: ഇന്ത്യ ഫൈനലിൽ

ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിയും ഗോവർധനും അറസ്റ്റിൽ