തകർന്ന പാലം

 
Kerala

മാവേലിക്കരയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് അപകടം; രണ്ടു പേർ മരിച്ചു

ഹരിപ്പാട് സ്വദേശിയായ ബിനു, തൃക്കുന്നപ്പുഴ സ്വദേശി രാഘവ് കാർത്തിക്ക് എന്നിവരാണ് മരിച്ചത്

Aswin AM

ആലപ്പുഴ: നിർമാണത്തിലിരുന്ന പാലം തകർന്നുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മാവേലിക്കരയിലാണ് സംഭവം. ഹരിപ്പാട് സ്വദേശിയായ ബിനു, തൃക്കുന്നപ്പുഴ സ്വദേശി രാഘവ് കാർത്തിക്ക് എന്നിവരാണ് മരിച്ചത്.

ബിനുവിന്‍റെ മൃതദേഹം അച്ചൻകോവിലാറിൽ നിന്നുമാണ് കണ്ടെടുത്തത്. സംഭവത്തിൽ 7 പേരെ കാണാതായിരുന്നു. നീന്തി രക്ഷപ്പെട്ട 5 പേർ ഒഴികെയുള്ളവരുടെ 2 പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മന്ത്രി സജി ചെറിയാൻ, എംഎൽഎ യു. പ്രതിഭ എന്നിവരുടെ സാന്നിധ‍്യത്തിൽ മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. നിർമാണം നടക്കുന്നതിനിടെ സ്പാൻ തകർന്നാണ് അപകടമുണ്ടായത്. ചെന്നിത്തല- ചെട്ടിക്കുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്.

ജിഡിപി വളർച്ച കണക്കിലെ കളിയോ? ആശയക്കുഴപ്പം തള്ളി എസ്‌‌ബിഐ

വൈറ്റിലയിൽ കുരുക്കഴിയും; ഇനി സിഗ്നൽ ഇല്ലാത്ത ജംഗ്ഷൻ

ചായക്ക് ഇനിയും വില കൂടും!

ബ്രസീല്‍ ഇതിഹാസങ്ങൾ കൊച്ചിയിൽ പന്തു തട്ടും; പക്ഷേ, വൈകും

വൈദ്യുതി നിയന്ത്രണം വ്യാഴാഴ്ചയും തുടരും