നിഹാൽ, ആദിൽ

 
Kerala

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

ബുധനാഴ്ച രാത്രിയാണ് ഇരുവരും ഡാമിൽ കുളിക്കാനിറങ്ങിയത്

Namitha Mohanan

മലമ്പുഴ: മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാവ് സ്വദേശി നസീഫിന്‍റെ മക്കൾ മുഹമ്മദ് നിഹാൽ, ആദിൽ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ഇരുവരും കുളിക്കാനിറങ്ങിയത്. പുലർച്ചെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

ബുധനാഴ്ച വൈകിട്ടാണ് സഹോദരങ്ങൾ വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് തിരിച്ചെത്താതായപ്പോൾ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടർന്ന് ലൊക്കേഷൻ വച്ച് മലമ്പുഴ ഡാം പരിസരത്ത് കുട്ടികളുള്ളതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

ലോകകപ്പ് കളിച്ച പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല