ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

 
Kerala

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കർണാടക സ്വദേശി മാരുതി ഹരിഹരനാണ് (40) മരിച്ചത്.

Aswin AM

പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കർണാടക സ്വദേശി മാരുതി ഹരിഹരനാണ് (40) മരിച്ചത്. ബുധനാഴ്ച പുലർച്ചയോടെ കണമല അട്ടിവളവിൽ വച്ചായിരുന്നു അപകടമുണ്ടായത്.

കർണാടക സ്വദേശികളായ 35ഓളം തീർഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്. ഇതിൽ മുപ്പതോളം തീർഥാടകർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ എരുമേലിയിലെ സ്വകാര‍്യ ആശുപത്രിയിലേക്ക് മാറ്റി.

വളവ് തിരിയുന്നതിനിടെ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

സംശയ നിഴലിൽ നേതാക്കൾ; തെരഞ്ഞെടുപ്പ് കാലത്ത് പ്രതിരോധത്തിലായി സിപിഎം

വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് മഴ കനക്കും

ശബരിമല സ്വർണക്കൊള്ള; പദ്മകുമാർ റിമാൻഡിൽ

കൊല്ലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 4 വീടുകൾ പൂർണമായും കത്തിനശിച്ചു

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്; കർശന നടപടിക്ക് വിദ്യാഭ്യാസവകുപ്പ്