Kerala

അനിശ്ചിതകാല പണിമുടക്ക്: ബസുടമകളുമായി മന്ത്രി ചർച്ച നടത്തും

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ യാത്രനിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തീരുമാനിച്ച സാഹചര്യത്തിൽ സ്വകാര്യ ബസുടമ സംയുക്ത സമിതി സംഘടനാ ഭാരവാഹികളുമായി ഗതാഗത മന്ത്രി ആന്‍റണി രാജു ചൊവ്വാഴ്ച ചർച്ച നടത്തും.

എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വച്ച് രാവിലെ 11നാണ് ചർച്ച. കേരളത്തിലെ സ്വകാര്യ ബസ് ഉടമകൾ നേരിടുന്ന വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ബസുകളില്‍ നിരീക്ഷണ കാമറയും ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിൽ ഇളവും സാവകാശവും നൽകിയിട്ടുണ്ടെങ്കിലും ബസുടമകൾ ഇടഞ്ഞു തന്നെയാണ് ഇപ്പോഴും.

​ഭാരിച്ച ദൈനംദിന ചെലവുകൾക്കു​ പുറമേ, അധിക ചെലവാണിതെന്നാണ്​ ബസുടമകളുടെ അഭിപ്രായം. സംസ്ഥാനത്ത്​ എണ്ണായിരത്തോളം സ്വകാര്യബസാണുള്ളത്. സമരം നടന്നാൽ സ്വകാര്യബസുകളുടെ കുത്തക പാതകളുള്ള മധ്യ, വടക്കന്‍ ജില്ലകളില്‍ യാത്രക്ലേശം രൂക്ഷമാകും.

അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പ്: നാളെയും മറ്റന്നാളും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

പത്തനംതിട്ടയിൽ രാത്രി യാത്രയ്ക്ക് നിരോധനം

ഇന്ത്യൻ മസാലക്കൂട്ടുകളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച് നേപ്പാൾ

വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം; യദു ഓടിച്ച ബസിൽ പരിശോധന നടത്തി എംവിഡി

ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; മോഡൽ ഉൾപ്പെടെ ആറു പേർ പിടിയിൽ