ഉപതെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ സ്വകാര്യ ജീവനക്കാർക്ക് വേതനത്തോടെ അവധി representative image
Kerala

ഉപതെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ സ്വകാര്യ ജീവനക്കാർക്ക് വേതനത്തോടെ അവധി

വയനാട്ടിൽ 13 ന് പൊതുഅവധി

Ardra Gopakumar

തിരുവനന്തപുരം: വയനാട് ലോക്സഭ, ചേലക്കര നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് തൊഴിൽ വകുപ്പ് ഉത്തരവിറക്കി.

സ്വന്തം ജില്ല​യ്ക്ക് പുറത്ത് ജോലിയുള്ളവർക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിങ് സ്‌റ്റേഷനിൽ പോയി വോട്ടു ചെയ്യാൻ തൊഴിലുടമ പ്രത്യേക അനുമതി നൽകണം. ഐടി, പ്ലാന്‍റേഷൻ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ കാഷ്വൽ- ദിവസ വേതന തൊഴിലാളികൾക്കും വേതനത്തോട് കൂടിയ അവധി ബാധകമാണെന്നും ഉത്തരവിൽ പറയുന്നു.

ഇത് കൂടാതെ വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13 ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കി; മാപ്പ് പറഞ്ഞ് മെറ്റയുടെ ആഗോള നയ മേധാവി ജോയൽ കാപ്ലൻ

"എന്നെ എന്ത് വിധി കാത്തിരുന്നാലും ഞാൻ എന്‍റെ ജനങ്ങളിലേക്കു മടങ്ങിവരും": ഷെയ്ഖ് ഹസീന

യുവാക്കളെ ഉപയോഗിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാനും വ്യാജ പ്രചാരണം നടത്താനും രാഹുൽ ഗാന്ധി ശ്രമിക്കുന്നു: ബിജെപി

ബെംഗളൂരുവിൽ അനധികൃത ബൈക്ക് ടാക്‌സികൾക്കെതിരേ കർശന നടപടി; 263 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു

പാം ഓയിൽ ഉപയോഗിച്ച് വ്യാജ നെയ്യ് നിർമാണം; ഗുജറാത്തിൽ 1.67 കോടിയുടെ ഉൽപന്നങ്ങൾ പിടിച്ചെടുത്തു