Kerala

കാസർകോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

പുക ഉയരുന്നതു കണ്ട ഉടൻ എല്ലാവരും പുറത്തിറങ്ങിയതിനാൾ ആളപായം ഒഴുവായി

MV Desk

കാസർകോഡ്: കാസർകോഡ് പുല്ലൊടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. പൊയ്നാച്ചി സ്വദേശിയുടെ കാറിനാണ് തീപിടിച്ചത്, കാർ പൂർണമായും കത്തി നശിച്ചു.

പൊയ്നാച്ചി സ്വദേശിയായ വേണുവും കുടുംബവും ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിന് പോവുമ്പോഴായിരുന്നു സംഭവം. പുക ഉയരുന്നതു കണ്ട ഉടൻ എല്ലാവരും പുറത്തിറങ്ങിയതിനാൾ ആളപായം ഒഴുവായി. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു.

ട്രംപിന്‍റെ അടുത്ത ലക്ഷ്യം വത്തിക്കാൻ!

പുതുച്ചേരിയിലും കനത്ത പോളിങ്; ബൂത്തുകളിൽ കനത്ത സുരക്ഷ

ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി; ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് 12 ലക്ഷം രൂപ പിഴ

'പോക്സോ കേസിൽ കുടുക്കും', പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തി ഇൻഫ്ലുവൻസറായ പൊലീസ് ഉദ്യോഗസ്ഥ ഏഴ് ലക്ഷം തട്ടി

തുടർഭരണം വരണം; ഇത്തവണത്തേത് ശക്തമായ ത്രികോണ മത്സരമെന്ന് വെള്ളാപ്പള്ളി നടേശൻ