ശമ്പളം മുടങ്ങി; മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ചീത്ത വിളിച്ചു, കെഎസ്ആർ‌ടിസി കണ്ടക്റ്റർക്കെതിരേ കേസ്

 

file photo

Kerala

ശമ്പളം മുടങ്ങി; മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ചീത്ത വിളിച്ചു, കെഎസ്ആർ‌ടിസി കണ്ടക്റ്റർക്കെതിരേ കേസ്

യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ കാട്ടാക്കട പൊലീസാണ് കേസെടുത്തത്

Namitha Mohanan

കാട്ടാക്കട: മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ചീത്ത വിളിച്ച കെഎസ്ആർ‌ടിസി താത്ക്കാലിക കണ്ടക്റ്റർക്കെതിരേ കേസ്. വാട്ലാപ്പിലൂടെ ചീത്ത വിളിച്ച് മുക്കോട്ടുകോണം സ്വദേശിയായ ടോമിനെതിരേയാണ് കേസ്.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ കാട്ടാക്കട പൊലീസാണ് കേസെടുത്തത്. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെ ആക്ഷേപിച്ചും ആഭ്യന്തരമന്ത്രിയെയും മുഖ്യമന്ത്രിയെയും ചീത്ത വിളിച്ചും കെഎസ്ആർടിസിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ സംസാരിച്ചതായാണ് എഫ്ഐആർ.

താത്ക്കാലിക ജീവനക്കാരുടെ ശമ്പളം മുടങ്ങിയതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ടോമിന് പ്രത്യേക രാഷ്ട്രീയ ചായ്വുകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും

'ഭീകരവാദികളാൽ ഉടൻ കൊല്ലപ്പെടും'; കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി

ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; മുൻ ബിജെഡി എംഎൽഎ ജയിൽ മോചിതനായി

നേപ്പാളിലെ മിന്നൽ പ്രളയം: മരണ സംഖ‍്യ 1,000 പിന്നിട്ടു, രക്ഷാപ്രവർത്തനം തുടരുന്നു