Kerala

സ്ത്രീവിരുദ്ധ പരാമർശം : കെ. സുരേന്ദ്രനെതിരെ കേസെടുത്തു

മാ​ർ​ക​സി​സ്റ്റ് പാ​ർ​ട്ടി​യി​ലെ സ്ത്രീ​ക​ൾ എ​ന്ന​തി​ന​പ്പു​റം സ്ത്രീ​ക​ളെ പൊ​തു​വി​ൽ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു

MV Desk

തി​രു​വ​ന​ന്ത​പു​രം : സി​പി​എം വ​നി​താ നേ​താ​ക്ക​ൾ​ക്കെ​തി​രെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ കേസെടുത്തു. അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ സി.​എ​സ്. സു​ജാ​ത​യുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ് എടുത്തത്.

സ്ത്രീ​ക​ളെ ശാ​രീ​രി​ക​മാ​യി വ​ർ​ണി​ച്ച് ലൈം​ഗി​ക ചു​വ​യോ​ടെ അ​വ​ഹേ​ളി​ക്കു​ന്ന സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന കേ​വ​ലം മാ​ർ​ക​സി​സ്റ്റ് പാ​ർ​ട്ടി​യി​ലെ സ്ത്രീ​ക​ൾ എ​ന്ന​തി​ന​പ്പു​റം സ്ത്രീ​ക​ളെ പൊ​തു​വി​ൽ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വീ​ണ എ​സ്. നാ​യ​രും സുരേന്ദ്രനെതിരെ മു​ഖ്യ​മ​ന്ത്രി​ക്കും വ​നി​താ ക​മ്മി​ഷ​നും പ​രാ​തി ന​ൽ​കിയിരുന്നു. സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന അ​ങ്ങേ​യ​റ്റം അ​പ​മാ​ന​ക​ര​വും സ്ത്രീ​ക​ളോ​ടു​ള്ള നീ​ച മ​നോ​ഭാ​വ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​വു​മാ​ണെ​ന്ന് വീ​ണ പ​രാ​തി​യി​ൽ പറയുന്നു.

1.7 കോടി ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ; ഫോൺ നമ്പറും അഡ്രസും ഉൾപ്പടെ ചോർന്നു, ആശങ്ക

ഒന്നാം ക്ലാസുകാരന്‍റെ ബാഗിന് നല്ല ഭാരം തോന്നി നോക്കി; കണ്ടത് മൂർഖൻ പാമ്പിനെ, സംഭവം കാക്കനാട്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് വിരുന്നൊരുക്കി ഗവർണർ; ആർ. ശ്രീലേഖ പങ്കെടുത്തില്ല

ഡ്രൈവർരഹിത ടാക്സി: ആ​ദ്യ ക​ൺ​ട്രോ​ൾ സെ​ന്‍റ​റിന് ​ ദുബായിൽ തുടക്കം

"ജമാഅത്തെ ഇസ്‌ലാമിക്കെതിരായ വിമർശനം മതത്തിന് എതിരേ എന്നാക്കുന്നു"; മാധ‍്യമങ്ങൾക്കെതിരേ എം.വി. ഗോവിന്ദൻ