കെ.എം. ഷാജഹാൻ
തിരുവനന്തപുരം: യൂട‍്യൂബർ കെ.എം. ഷാജഹാനെതിരേ പൊലീസ് കേസെടുത്തു. എഡിജിപി എസ്. ശ്രീജിത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മ‍്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ശബരിമല സ്വർണപ്പാളി കടത്തുമായി എ ശ്രീജിത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച് കെ.എം. ഷാജഹാൻ യൂട‍്യൂബ് ചാനൽ മുഖേന മൂന്നു വിഡിയോകൾ ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. നേരത്തെ സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരേ അപവാദ പ്രചാരണം നടത്തിയെന്ന കേസിൽ ഷാജഹാൻ അറസ്റ്റിലായിരുന്നു.