കാക്കനാട് ജയിലിൽ ഫാർമസിസ്റ്റിനെ ജാതിപരമായി അധിക്ഷേപിച്ചെന്ന് പരാതി; ഡോക്റ്റർക്കെതിരേ കേസെടുത്തു

 
Kerala

കാക്കനാട് ജയിലിൽ ഫാർമസിസ്റ്റിനെ ജാതിപരമായി അധിക്ഷേപിച്ചെന്ന് പരാതി; ഡോക്റ്റർക്കെതിരേ കേസെടുത്തു

ഫാർമസിസ്റ്റ് വി.സി. ദീപയുടെ പരാതിയിൽ ഡോക്റ്റർ ബെൽനാ മാർഗ്രറ്റിനെതിരേയാണ് കേസെടുത്തത്

Aswin AM

കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ ഫാർമസിസ്റ്റിനെ ജാതിപരമായി അധിക്ഷേപിച്ചെന്ന് പരാതി. ഫാർമസിസ്റ്റ് വി.സി. ദീപയുടെ പരാതിയിൽ ഡോക്റ്റർ ബെൽനാ മാർഗ്രറ്റിനെതിരേ കേസെടുത്തു. മുഖ‍്യമന്ത്രിക്ക് ഉൾപ്പെടെ ദീപ പരാതി നൽകിയിട്ടുണ്ട്.

പ്രതി ഉപയോഗിച്ച ശുചിമുറി നിരന്തരം കഴുകിച്ചെന്നും പുലയർക്ക് പാടത്ത് പണിക്ക് പോയാൽ പോരെയെന്നും വണ്ടിയിടിച്ച് കൊല്ലുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും ദീപയുടെ പരാതിയിൽ പറ‍യുന്നു. സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് ഡോക്റ്റർക്കെതിരേ അന്വേഷണം ആരംഭിച്ചു.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്