ജി. സുകുമാരൻ നായരെ കാതോലിക്കാ ബാവ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ

 

MV

Kerala

''‌എത്രയും വേഗം ആരോഗ്യവാനായി കർമരംഗത്തേക്കു മടങ്ങി വരണം''

ജി. സുകുമാരൻ നായരെ ആശുപത്രിയിൽ സന്ദർശിച്ച് കാതോലിക്കാ ബാവാ

കോട്ടയം: പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ സന്ദർശിച്ചു.

സുകുമാരൻ നായർ ചികിത്സയിൽ കഴിയുന്ന ചങ്ങനാശേരി എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു സന്ദർശനം.

എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് കർമരംഗത്ത് സജീവമാകാൻ പ്രാർഥിക്കുന്നതായി ബാവാ പറഞ്ഞു. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ജോസഫ് എം പുതുശ്ശേരി എന്നിവരും കാതോലിക്കാബാവായ്ക്കൊപ്പം ഉണ്ടായിരുന്നു.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ