.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പിടികൂടിയത് രാജവെമ്പാലയുൾപ്പെടെ 750 പാമ്പുകളെ; വൈറൽ ഫോറസ്റ്റ് ഓഫിസർ റോഷ്നിക്ക് പ്രേംനസീർ പുരസ്കാരം
തിരുവനന്തപുരം: ഏറെ അപകടകാരിയായ രാജവെമ്പാല ഉൾപ്പെടെ 750 ലേറെ പാമ്പുകളെ അതിസാഹസികമായി പിടികൂടി കാട്ടിലേക്ക് വിട്ട ആദ്യ വനിത ഫോറസ്റ്റ് ഓഫീസർ ഡോ: എസ്. റോഷ്നിക്ക് പ്രേംനസീർ സുഹൃത് സമിതി പ്രേംനസീർ ജനസേവ പുരസ്ക്കാരം നൽകി ആദരിക്കുന്നു. ജൂലൈ 20 ന് വൈകിട്ട് 4 ന് തിരുവനന്തപുരം സ്റ്റാച്ചു, ഉപ്പളം തായ്നാട് ഹാളിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര ഗായകൻ ജി. വേണുഗോപാൽ പുരസ്ക്കാരം സമർപ്പിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.
ബി. വേണുഗോപാലൻ നായർ -സംഗീത പ്രതിഭ,രാധിക നായർ - സംഗീതശ്രേഷ്ഠ, ജി.സുന്ദരേശൻ - കലാപ്രതിഭ, എം.കെ.സൈനുൽ ആബ്ദീൻ - പ്രവാസി മിത്ര, നാസർ കിഴക്കതിൽ - കർമ്മ ശ്രേയസ്, എം.എച്ച്. സുലൈമാൻ -സാംസ്ക്കാരിക നവോത്‌ഥാനം, ഐശ്വര്യ ആർ.നായർ-യുവകലാപ്രതിഭ എന്നീ പുരസ്ക്കാരങ്ങളും സമർപ്പിക്കും.
ചലച്ചിത്ര താരം മായാ വിശ്വനാഥ് , സസ്നേഹം ജി. വേണുഗോപാൽ ട്രസ്റ്റ് അഡ്മിൻ ഗിരീഷ് ഗോപിനാഥ് എന്നിവർ പങ്കെടുക്കും. പ്രേംസിംഗേഴ്സിന്‍റെ ഗാനസന്ധ്യയും ഉണ്ടാകും