KN Balagopal |Nirmala Sitharaman
KN Balagopal |Nirmala Sitharaman  file
Kerala

ചര്‍ച്ച പരാജയം; കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കടമെടുക്കൽ പരിധി ഉയർത്തുന്നതു സംബന്ധിച്ച് കേന്ദ്രവുമായി നടത്തിയ ചർച്ച പരാജയം. 19,370 കോടി രൂപ കൂടി കടമെടുക്കുന്നതിനായാണ് സംസ്ഥാനം അനുമതി തേടിയത്. എന്നാൽ ഇത് കേന്ദ്രം തള്ളിയതായി ചീഫ് സെക്രട്ടറി ഡോ. വി വേണു അറിയിച്ചു.

സുപ്രീം കോടതി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ധനകാര്യമന്ത്രാലയ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, അഡീഷണല്‍ സോളിസെറ്റര്‍ ജനറല്‍ എന്നിവരുമായി സംസ്ഥാന ചീഫ് സെക്രട്ടറി ധനകാര്യ സെക്രട്ടറി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ ചര്‍ച്ച നടത്തിയത്.

13,608 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അവകാശമുണ്ടെന്ന് കേന്ദ്രം സുപ്രീംകോടിയെ അറിയിച്ചിരുന്നു. ഇത് അനുവദിക്കാൻ സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിക്കുകയും ചെയ്തിരുന്നു. ബാക്കി തുക സംബന്ധിച്ച് കേരളവും കേന്ദ്രവുമായി ചർച്ച നടത്താനും കോടതി നിർദേശിച്ചിരുന്നു. തിങ്കളാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കുമ്പോൾ ചർച്ചയിലെ തീരുമാനം സംസ്ഥാനം കോടതി അറിയിക്കും.

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു