ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിക്കുന്നു 
Kerala

ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കെട്ടിവയ്ക്കാനുള്ള തുക നൽകിയത് കണ്ണൂരില്‍വച്ച്‌ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി സി.ഒ.ടി. നസീറിന്‍റെ മാതാവ്.

MV Desk

കോട്ടയം: പുതുപ്പളളി ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പളളിക്കത്തോട്ടിലുള്ള പാമ്പാടി ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫീസില്‍ എത്തിയാണ് പത്രിക നല്‍കിയത്. അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസര്‍ ഇ. ദില്‍ഷാദ് മുമ്പാകെയായിരുന്നു രാവിലെ 11.30 ന് പത്രികാ സമര്‍പ്പണം. 4 സെറ്റ് പത്രികയാണ് ചാണ്ടി ഉമ്മന്‍ സമര്‍പ്പിച്ചത്.

കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പള്ളിക്കത്തോട് കവലയില്‍ നിന്നും നടന്നെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ചാണ്ടി ഉമ്മന്‍റെ സഹോദരിമാരായ അച്ചു ഉമ്മനും മറിയം ഉമ്മനും സന്നിഹിതരായിരുന്നു. യുഡിഎഫ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കൊടിക്കുന്നില്‍ സുരേഷ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, കെ.സി ജോസഫ്, കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ് എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് നാമനിര്‍ദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് സി.ഒ.ടി. നസീറിന്‍റെ മാതാവായിരുന്നു. കണ്ണൂരില്‍വച്ച്‌ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് സി.ഒ.ടി. നസീര്‍.

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി