Chandy Oommen  file
Kerala

ചാണ്ടി ഉമ്മൻ തിങ്കളാഴ്ച നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും

ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 61 % വോട്ടുകളും നേടിയാണ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ചരിത്ര വിജയം സ്വന്തമാക്കിയത്

MV Desk

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു പിന്നാലെ ചാണ്ടി ഉമ്മന്‍റെ സത്യ പ്രതിജ്ഞ തിയതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തിയത്.

ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 61 % വോട്ടുകളും നേടിയാണ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ചരിത്ര വിജയം സ്വന്തമാക്കിയത്. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ 14,726 വോട്ടുകൾ കൂടിയപ്പോൾ എൽഡിഎഫിന് 12,684 വോട്ടുകൾ കുറഞ്ഞു. വെറും 6447 വോട്ടുകൾ മാത്രമാണ് പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് നേടാനായത്.

3 കോർപ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകൾ ഭരിക്കും

ജാതിവിവേചനം അധ്യാപകർക്കു ചേർന്നതല്ല: മന്ത്രി

മിൽമ ഉത്പന്നങ്ങൾ ഇനി ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും

അമെരിക്കയിൽ അടച്ചു പൂട്ടൽ റെക്കോർഡിലേയ്ക്ക്

ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര: ഋഷഭ് പന്ത്, ആകാശ് ദീപ് ടീമിൽ