ചങ്ങമ്പുഴ പാർക്കിന്‍റെ പ്രവേശന ഗോപുരം. 
Kerala

ചങ്ങമ്പുഴ പാർക്ക് നവീകരണം തുടങ്ങുന്നു

ആറു മാസം കൊണ്ട് നാലു കോടി രൂപ ചെലവിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്

MV Desk

കൊച്ചി: ആസൂത്രിത രൂപരേഖയുടെ മികവോടെ ചങ്ങമ്പുഴ പാർക്ക് നവീകരണ നിർമാണ പ്രവൃത്തികൾക്ക് വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തുടക്കമാകും. ഓഗസ്റ്റ് 26 ൽ നിന്ന് മാറ്റി വച്ച ചടങ്ങാണ് ഇപ്പോൾ നടത്തുന്നത്.

കൊച്ചി സ്മാർട്ട്‌ സിറ്റി ലിമിറ്റഡിന്‍റെ സഹായത്തോടെ ജിസിഡിഎ നാലു കോടി രൂപയുടെ നവീകരണ പദ്ധതി നടപ്പാക്കും. ജിസിഡിഎ മുൻ ചെയർമാൻ കെ. ബാലചന്ദ്രൻ നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും.

വർഷത്തിൽ 365 ദിവസവും കലാ സാംസ്‌കാരിക അവതരണങ്ങളും പ്രവർത്തനങ്ങളും അരങ്ങേറുന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രമാണ് ചങ്ങമ്പുഴ പാർക്ക്. കലാസ്വാദകരായ ജനങ്ങൾക്ക് എല്ലാ ദിവസവും വിവിധ കലാരൂപങ്ങളും അവതരണങ്ങളും ആസ്വദിക്കാൻ സാധിക്കുക വഴി സാംസ്കാരിക പൈതൃകത്തിന്‍റെ ഈറ്റില്ലമായി ചങ്ങമ്പുഴ പാർക്കിനെ വിശേഷിപ്പിക്കാവുന്നതാണ്.

അടിസ്ഥാന സൗകര്യ വിപുലീകരണത്തിനും കൂടുതൽ വിഭാഗം ജനങ്ങളെ പാർക്കിലേക്ക് ആകർഷിക്കുന്നതിനുമാണ് കാലാനുസൃത മാറ്റങ്ങളോടെയും ആസൂത്രിത മികവോടെയും നവീന മാതൃകയിലുള്ള രൂപരേഖ തയാറാക്കി ചങ്ങമ്പുഴ പാർക്ക് നവീകരിക്കാനൊരുങ്ങുന്നത്.

കാലപ്പഴക്കം മൂലമുള്ള അപാകതകൾ പരിഹരിച്ചു കൊണ്ടും കൂടുതൽ സൗകര്യങ്ങൾ ഒരുക്കി കൊണ്ടുമുള്ള നവീകരണത്തിലൂടെ ചങ്ങമ്പുഴ പാർക്കിന്‍റെ മുഖം മനോഹരമായി മിനുക്കുന്നതിനുള്ള നടപടികളാണ് കൈകൊള്ളുന്നത്. സർക്കാർ കരാറുകാരനായ പി.ജെ. അവറാച്ചനാണ് നവീകരണ പ്രവൃത്തികൾ ഏറ്റെടുത്തിരിക്കുന്നത്. ആറു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇന്ത്യ - യുഎസ്, യൂറോപ്യൻ യൂണിയൻ വ്യാപാര കരാറുകൾ ഉടൻ

75 രാജ്യങ്ങളിൽ നിന്നുള്ള വിസ അപേക്ഷകളുടെ പ്രോസസിങ് യുഎസ് നിർത്തിവയ്ക്കുന്നു

കുടുംബശ്രീ ഉത്പന്നങ്ങൾ ആഗോള വിപണിയിലേക്ക്

ഇറാനിൽ സൈനിക നടപടി ഉടനെന്ന് റിപ്പോർട്ട്

അണ്ടർ-19 ലോകകപ്പ്: പട്ടേലിന് 5 വിക്കറ്റ്, ഇന്ത്യക്ക് ജയത്തോടെ തുടക്കം