പ്രതീകാത്മക ചിത്രം 
Kerala

ജൂലൈ 15 മുതല്‍ രണ്ട് ട്രെയ്‌നുകളുടെ സമയത്തില്‍ മാറ്റം

ജൂലൈ 15 മുതല്‍ 12625 കേരള എസ്പ്രസ് തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടും

ajeena pa

തിരുവനന്തപുരം: ജൂലൈ 15 മുതല്‍ രണ്ട് ട്രെയ്‌നുകളുടെ സമയത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയ്‌ല്‍വേ. ട്രെയ്‌ന്‍ നമ്പര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്‍റെയും 12623 ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ മെയിലിന്‍റെയും സമയക്രമത്തിലാണ് മാറ്റം.

ജൂലൈ 15 മുതല്‍ 12625 കേരള എസ്പ്രസ് തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടും. നിലവില്‍ ഇത് 12.30 ആണ്. തൃശൂര്‍ വരെ ഇതനുസരിച്ചു സമയത്തില്‍ മാറ്റമുണ്ടാകും. 12623 ചെന്നൈ മെയില്‍ ചെന്നൈയില്‍ നിന്ന് വൈകിട്ട് 7.30ന് പുറപ്പെടും. നിലവില്‍ ഇത് 7.45 ആയിരുന്നു.

ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു

തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

വിഎസിന് ആദ്യ സ്മാരകം തലസ്ഥാനത്ത്

മഴ മുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ യെലോ അലർട്ട്

കോട്ടയത്ത് യുവതിയെ കൊന്ന് കുഴിച്ച് മൂടി; ഭർത്താവ് അറസ്റ്റിൽ