മഴയിൽ നിറഞ്ഞൊഴുകി ചാർപ്പയും അതിരപ്പിള്ളിയും
മഴ കനത്തതോടെ നിറഞ്ഞൊഴുകി തൃശൂർ ജില്ലയിലെ ചാർപ്പ, അതിരപ്പിള്ളി വെള്ളച്ചാട്ടം. വനപ്രദേശങ്ങളിൽ മഴ കനത്തതോടെയാണ് വെള്ളച്ചാട്ടങ്ങൾ സജീവമായത്. അതിരപ്പിള്ളിക്കും വാഴച്ചാലിനുമിടക്ക് ചാലക്കുടി പുഴയുടെ പോഷകനദിയിൽ നിന്നുള്ള വെള്ളച്ചാട്ടമാണ് ചാർപ്പ. സന്ദർശകർക്ക് യാത്രയ്ക്കിടെ കാണാൻ കഴിയാവുന്നത്ര അടുത്താണ് ഈ കൊച്ച് വെള്ളച്ചാട്ടം.