ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ 
Kerala

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ

'സർക്കാരിനെതിരായ കുപ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞു'

ചേലക്കര: ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സിപിഎം നേതാവ് യു.ആർ. പ്രദീപ് വിജയമുറപ്പിച്ചിരിക്കുകയാണ്. സിപിഎമ്മിന് ഇത് ആശ്വസത്തിന്‍റേയും ആത്മവിശ്വാസത്തിന്‍റേതു കൂടിയാണ്. ഭരണ വിരുദ്ധ വികാരം ശക്തമാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കുള്ള മറുപടിയായാണ് സിപിഎം പ്രദീപിന്‍റെ വിജയത്തെ കാണുന്നത്.

സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. സർക്കാരിനെതിരായ കുപ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞെന്നും യുഡിഎഫും ബിജെപിയും ഒരമ്മ പെറ്റ മക്കളെ പോലെയായിരുന്നുവെന്ന് മന്ത്രി വിമർശിച്ചു. പരസ്പരം കുറ്റം പറയാതിരിക്കാനുള്ള ഗുളിക വരെ യു‍ഡിഎഫും ബിജെപിയും കഴിച്ചിരുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ് പരിഹസിച്ചു.

ഭരണ വിരുദ്ധ വികാരമില്ലെന്നാവർത്തിച്ച് ചേലക്കര സിപിഎം സ്ഥാനാർഥി യു.ആർ. പ്രദീപും ലോക്സഭ എംപി കെ. രാധാകൃഷ്ണനും രംഗത്തെത്തി. ചേലക്കര ചേങ്കോട്ടയാണെന്ന് രാധാകൃഷ്ണൻ ഫെയ്സ് ബുക്കിൽ കുറിച്ചു. പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്‍റെ മുന്നേറ്റം

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു