ചേർത്തലയിൽ കുഞ്ഞിനെ കാണാതായ സംഭവം കൊലപാതകം file image
Kerala

ചേർത്തലയിൽ കുഞ്ഞിനെ കാണാതായ സംഭവം കൊലപാതകം; യുവതിയും കാമുകനും കസ്റ്റഡിയിൽ

രണ്ട് കുട്ടികളുടെ അമ്മയാണ് യുവതി

ആലപ്പുഴ: ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായ സംഭവം കൊലപാതകം. കുട്ടിയെ കൊന്ന് കുഴിച്ചു മൂടിയതായി യുവതി മൊഴി നൽകി. പള്ളിപ്പുറം സ്വദേശിനിയും സുഹൃത്തും ചേർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തെതുടർന്ന് യുവതിയും കാമുകനും പൊലീസ് കസ്റ്റഡിയിലായി. രണ്ട് കുട്ടികളുടെ അമ്മയാണ് യുവതി.

ആശാവർക്കർ വീട്ടിലെത്തി കുട്ടിയെ അന്വേഷിച്ചപ്പോൾ കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയെന്നാണ് ആദ്യം യുവതി പറഞ്ഞിരുന്നത്. ഇതിൽ സംശയം തോന്നിയ ആശാവർക്കാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനകൾക്കൊടുവിൽ യുവതി സ്വയം കുറ്റസമ്മതം നടത്തുകയാണെന്നാണ് വിവരം.

യുവതി കഴിഞ്ഞയാഴ്ചയാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചത്. ഇതിനുശേഷം ഓഗസ്റ്റ് 31 ന് യുവതി വീട്ടിലെത്തിയെങ്കിലും മൂന്നാമത്തെ കുഞ്ഞ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല.

മെഡിക്കൽ കോളെജ് അപകടത്തിൽ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ