Pinarayi Vijayan 
Kerala

കളമശേരി സ്ഫോടനം: സർവകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി

സെക്രട്ടറിയേറ്റിൽ വച്ചു നടക്കുന്ന സർവകക്ഷിയോഗത്തിലേക്ക് എല്ലാ പാർട്ടി പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്

MV Desk

തിരുവനന്തപുരം: കളമശേരിയിലെ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം വിളിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് യോഗം. സെക്രട്ടറിയേറ്റിൽ വച്ചു നടക്കുന്ന സർവ്വകക്ഷിയോഗത്തിലേക്ക് എല്ലാ പാർട്ടി പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്.

കളമശേരിയിലുണ്ടായ സ്ഫോടനം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നു മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചു വരുകയാണ്.

അതേസമയം, സ്ഫോടനത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. ലിബിന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ബോംബ് വച്ചാതാണെന്ന് പറഞ്ഞ് തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ ഒരാൾ കീഴടങ്ങി. കൊച്ചി സ്വദേശിയാണ് കീഴടങ്ങിയത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

രാഹുലിന്‍റെ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി; വോട്ടർ പട്ടിക സംബന്ധിച്ച് ഇതുവരെ പരാതി കിട്ടിയിട്ടില്ല

ഷായ് ഹോപ്പിന് അർധസെഞ്ചുറി; ഒന്നാം ടി20യിൽ ന‍്യൂസിലൻഡിനെതിരേ വിൻഡീസിന് ജയം

ആകാശത്ത് ട്രാഫിക് ജാം; ഡൽഹിയിൽ നിന്നുള്ള യാത്രക്കാർക്ക് ഇൻഡിഗോയുടെ മുന്നറിയിപ്പ്

വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി; ജൻ സൂരജ് പാർട്ടി സ്ഥാനാർഥി ബിജെപിയിൽ ചേർന്നു

''മന്ത്രി സജി ചെറിയാന്‍റെ പരാമർശം അപമാനിക്കൽ തന്നെ''; പാട്ടിലൂടെ മറുപടി നൽകുമെന്ന് വേടൻ